റീ-എന്‍ട്രി തീര്‍ന്നവര്‍ക്കുള്ള വിലക്ക് നീക്കി; തിരികെ സഊദിയിലേക്ക് പ്രവേശനാനുമതി നൽകി ജവാസാത്

0
11161

റിയാദ്: റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് സഊദിയിലേക്ക് പ്രവേശനാനുമതി. അല്‍വതന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് പ്രവേശനം നൽകാൻ വിവിധ പ്രവിശ്യകളിലെയും എയര്‍പോര്‍ട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിര്‍ത്തി പോസ്റ്റുകളിലെയും ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളെയും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റീ-എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുകയാണ് ജവാസാത്ത് ചെയ്തിരിക്കുന്നത്. ഇത് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത്തരം ആളുകൾക്ക് ഉണ്ടായിരുന്ന മൂന്നു വര്‍ഷത്തെ പ്രവേശന വിലക്ക് പരിഗണിക്കാതെ തന്നെ പ്രവേശനം നൽകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ റീ-എന്‍ട്രിയില്‍ സഊദി അറേബ്യയില്‍ നിന്ന് പുറത്തുപോയി വിസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരികെ പ്രവേശിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് മൂന്ന് വർഷം പ്രവേശന വിലക്ക് ഉണ്ടായിരുന്നു. ഇത് മൂലം സഊദിയിലേക്ക് കടക്കാൻ കഴിയാതെ ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ കഴിയുന്നുണ്ട്. ഇവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ റിപ്പോർട്ട്.

വ്യവസായികള്ളുടെ ആവശ്യത്തെ തുടര്‍ന്നാണ് റീ-എന്‍ട്രി കാലാവധിയില്‍ തിരിച്ചുവരാത്തവര്‍ക്ക് നേരത്തെ ജവാസാത്ത് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്. തൊഴിലാളികള്‍ യഥാ സമയം തിരിച്ചുവരാത്തത് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പലവിധ കഷ്ടനഷ്ടങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടം ചൂണ്ടികാട്ടിയാരുന്നു നടപടി.

റീ-എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്ക് പ്രവേശന വിലക്ക് ഉണ്ടായിരുന്നില്ല. ഇത്തരക്കാർക്ക് റീ എൻട്രി നാട്ടിൽ നിന്ന് നീട്ടാനുള്ള സമയപരിധി കഴിഞ്ഞാലും അതെ സ്പോൺസർക്ക് കീഴിൽ പുതിയ വിസയിൽ വരാൻ കഴിയുമായിരുന്നു. കോവിഡ് കാലം മുതൽ റീ എൻട്രി തീർന്നവർക്ക് ഓൺലൈൻ മുഖേന സ്പോൺസർമാർക്ക് പുതുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. എന്നാൽ, അങ്ങനെ പുതുക്കാത്തവർക്കും പുതിയ സ്പോൺസറുടെ കീഴിൽ അല്ലാതെ വരുന്നവർക്കും വേറെ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് ഇതുവരെ വിലക്കുണ്ടായിരുന്നത്. ഇത്തരക്കാർക്ക് മൂന്നു വര്‍ഷത്തേക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല.

മാത്രമല്ല, മൂന്ന് വർഷം കണക്കാക്കി സഊദിയിൽ ഇറങ്ങിയവർക്കും പല കാരണങ്ങളാലും ഇറങ്ങാൻ കഴിയാതെ ജവാസാത് എയർപോർട്ടിൽ നിന്നും മടക്കി അയക്കുകയും ചെയ്തിരുന്നു. മൂന്ന് വർഷം എന്ന കണക്കാകുന്നതിലെ പാകപ്പിഴവുകളും മറ്റും ചൂണ്ടികാട്ടിയാണ് ഇവരെ മടക്കി അയച്ചിരുന്നത്. ഇത്തരത്തിൽ മലയാളികൾ മടങ്ങിയ സംഭവങ്ങൾ നേരത്തെ മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട വാർത്തകൾ താഴെ👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക