റിയാദ്: ഈദുല്‍ഫിത്ര്‍, ബലിപെരുന്നാള്‍ അവധികളില്‍ സഊദി മന്ത്രിസഭ ഭേദഗതികള്‍ വരുത്തി. ഇത്തരം സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകള്‍ക്കും മിനിമം നാലു പ്രവൃത്തി ദിനങ്ങളും പരമാവധി അഞ്ചു പ്രവൃത്തി ദിനങ്ങളും അവധി നല്‍കുന്ന നിലയിൽ ഭരണപരമായ നിയമാവലിയില്‍ ഭേദഗതി വരുത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.
ഗവൺമെന്റ് ഏജൻസികൾ അവരുടെ ഓർഗനൈസേഷന് അനുസൃതമായി വർക്ക് സിസ്റ്റം നടപ്പിലാക്കുകയും അവരുടെ ഭരണപരമായ ചട്ടങ്ങൾ സ്വതന്ത്രമായും അംഗീകൃതമായും ഭേദഗതി വരുത്തുകയും ചെയ്യും.
നിലവിൽ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധിയാണെങ്കിൽ സർക്കാർ മേഖലയ്ക്ക് കൂടുതൽ അവധിയാണ് ലഭിക്കാറ്.