ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തു​ന്ന ഹജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ടു​ താ​മ​സ​സ്ഥ​ല​ത്ത്​ എ​ത്തി​ക്കും

0
1138

ജി​ദ്ദ: ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തു​ന്ന ഹജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ടു​ താ​മ​സ​സ്ഥ​ല​ത്ത്​ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഹ​ജ്ജ്​ മ​ന്ത്രാ​ല​യ​വും ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി​യും ഒ​പ്പു​വെ​ച്ചു.

ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ്​ ഉം​റ സേ​വ​ന സ​മ്മേ​ള​ന​ത്തി​നി​ട​യി​ലാ​ണ്​​ ‘പി​ൽ​ഗ്രിം വി​​തൗ​ട്ട്​ ല​ഗേ​ജ്​’ എ​ന്ന സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ജി​ദ്ദ​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ ബ്രാ​ഞ്ച് മേ​ധാ​വി അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഗ​ന്നാ​മും പ​ശ്ചി​മ മേ​ഖ​ല ക​സ്​​റ്റം​സ്​ അ​ഡ്​​മി​സ്​​ട്രേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ മി​ശ്​​അ​ൽ ബി​ൻ ഹ​സ​ൻ അ​ൽ​സു​ബൈ​ദി​യും ഒ​പ്പു​വെ​ച്ച​ത്.

ഹ​ജ്ജ്, ഉം​റ ഡെ​പ്യൂ​ട്ടി മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ഫ​ത്താ​ഹ് മ​ഷാ​ത്, സു​ര​ക്ഷാ​കാ​ര്യ അ​തോ​റി​റ്റി ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​ബ്​​ദു​ല്ല അ​ൽ​ന​ഈ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​സ്​​റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഇ​ന്‍റെ​ർ​നാ​ഷ​ന​ൽ അ​റൈ​വ​ൽ ടെ​ർ​മി​ന​ലി​നു​ള്ളി​ൽ നി​ന്ന് തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ സ്വീ​ക​രി​ക്കു​ക​യും മ​ക്ക​യി​ലെ തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.