ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി

0
2443

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുൽ റഷീദ് (54) റിയാദ് നസിം അൽഹസർ ആശുപത്രിയിലാണ് മരിച്ചത്.

മകൻ അർഷാദ് ഒരാഴ്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്. പിതാവ്: മൊയ്ദീൻ (പരേതൻ). മാതാവ്: നഫീസ (പരേത), ഭാര്യ: സുനീറ. മക്കൾ: അൻഷാദ്, ഫാത്തിമ ഷദ.

മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭാര്യാസഹോദരൻ മുജീബിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.