യാത്രാ ദുരിതത്തിന് പരിഹാരം; എയര്‍ അറേബ്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

0
1438

മസ്കറ്റ്: സുഹാറിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. എയര്‍ അറേബ്യയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. 

സുഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരത്തെ സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് എയര്‍ അറേബ്യയും സലാം എയറും. എയര്‍ അറേബ്യ സര്‍വീസ് സജീവമായാല്‍ വടക്കന്‍ ബത്തിന മേഖലയിലെ യാത്രാ പ്രായസം കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം സു​ഹാ​ർ വിമാനത്താവളം ഉ​പ​യയോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ 302 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,422 ആ​യി.

മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 354 ആ​യി​രു​ന്നു. ഇ​തേ കാ​ല​യ​ള​വി​ൽ സു​ഹാ​റി​ലെ വി​മാ​ന​ങ്ങ​ളു​ടെ പോ​ക്കു​വ​ര​വു​ക​ൾ 2022ൽ 31 ​ആ​യി​രു​ന്ന​ത് 2023ൽ 147 ​ആ​യി ഉ​യ​ർ​ന്നു. 374 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​മാ​ന്റെ വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് സു​ഹാ​ർ വിമാനത്താവളം ഏറെ പ്രയോജനകരമാണ്.