മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി

0
1591

റിയാദ്: മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി. എറണാകുളം മുവാറ്റുപുഴ മാവുടി മണലംപാറയിൽ പരേതനായ പരീതിെൻറ ഭാര്യയും റിട്ട. അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്.

സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ച് മദീന സന്ദർശിക്കുന്ന വേളയിലാണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാവിലെ മരിച്ചത്. മൃതദേഹം തിങ്കളാഴ്ച അസർ നമസ്‌കാരാനന്തരം മദീനയിൽ ഖബറടക്കി.

മക്കൾ: റസീന (സ്റ്റാഫ് നഴ്‌സ് ഗവ. ആശുപത്രി, പള്ളിപ്പുറം), നസീറ (സ്റ്റാഫ് നഴ്‌സ്, ഇ.എസ്.ഐ ആശുപത്രി, പാതാളം), ഹസീന (എം.എസ്‌.എം എൽ.പി സ്‌കൂൾ, മുളവൂർ), ആദില (ഖത്തർ). മരുമക്കൾ: ഹക്സർ (പ്രവാസി), അലി (ഐ.സി.ഡി.എസ്, കൂവപ്പടി) സലിം (യു.ഡി ക്ലർക്ക്, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്, കോതമംഗലം), ഷമീർ (ഖത്തർ).