സുരക്ഷാ പരിശോധനകളില്‍ 1000ലേറെ പ്രവാസികള്‍ അറസ്റ്റിൽ

0
2127

കുവൈത്ത് സിറ്റി: പുതുവര്‍ഷത്തിലെ ആദ്യ അഞ്ച് ദിവസത്തില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ 1000ലേറെ പ്രവാസികള്‍ അറസ്റ്റിലായി. വിവിധ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്. പിടികൂടിയ പ്രവാസികളില്‍ ഭൂരിഭാഗം പേരെയും നിയമാനുസൃതമായി നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്യത്ത് നിന്ന് അനധികൃത താമസക്കാരെ നാടുകടത്തുന്നതിനായുള്ള സുരക്ഷാ ക്യാമ്പയിന്‍ നടത്തുന്നത്. നിയമാനുസൃത തൊഴില്‍ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം ക്യാമ്പയിനുകള്‍ നടത്തുന്നതെന്നും ഇവ അനിവാര്യമാണെന്നും ശൈഖ് തലാല്‍ അല്‍ ഖാലിദ് വ്യക്തമാക്കി.

പ്രാദേശിക നിയമലംഘനത്തിന് കഴിഞ്ഞ വര്‍ഷം കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെ നാടുകടത്തിയിട്ടുള്ളത്. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍  31, 42,892 പ്രവാസികളെയാണ് നാടുകടത്തിയത്. ഇതില്‍ 17,701 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 42,265 അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തലും  627 എണ്ണം ജുഡീഷ്യല്‍ നാടുകടത്തലുമാണ്.