മയക്കു മരുന്ന് വിതരണം നടത്തിയിരുന്ന ഇന്ത്യക്കാരൻ അറസ്റ്റിൽ

0
2626

ദമാം: മയക്ക് മരുന്ന് വിതരണം നടത്തിയിരുന്ന ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‌തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു.

പ്രതി മെതാംഫെറ്റാമൈൻ എന്ന മയക്കുമരുന്ന് വിതരണം നടത്തുകയായിരുന്നുവെന്ന് അധികൃതരുടെ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

പ്രതിക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റേൺ പ്രോവിൻസിലാണ് സംഭവം.

മയക്ക് മരുന്നുമായ ബന്ധപ്പെട്ട ഏത് വിവരങ്ങളും ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ സ്വദേശികളോടും വിദേശികളോടും ആഹ്വാനം ചെയ്തു.