സഊദിയിൽ ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

0
3483

ജിസാനില്‍ ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് മരിച്ച മണ്ണാര്‍ക്കാട് കൂമ്പാറ ചേരിക്കപ്പാടത്ത് സൈദ് ഹാജിയുടെ മകന്‍ അബ്ദുള്‍ മജീദി(47)ന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.

നാളെ വൈകീട്ട് ഏഴിന് മൃതമേദഹം കൊച്ചി വിമാനത്താവളത്തിലെത്തിക്കുമെന്നാണ് നാട്ടില്‍ കിട്ടിയിരിക്കുന്ന അറിയിപ്പ്. പുല്ലശ്ശേരി മഹല്‍ ഖബര്‍ സ്ഥാനിലാണ് ഖബറടക്കം. ജിസാനിലുള്ള സഹോദരങ്ങളും ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

കഴിഞ്ഞ മാസം അഞ്ചിനാണ് അബ്ദുള്‍ മജീദ് കൊല്ലപ്പെട്ടത്. ജിസാനിലെ ദര്‍ബില്‍ കട നടത്തി വരികയായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയുമായി ജോലി സംബന്ധമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രതി പോലീസിന്റെ പിടിയിലായിരുന്നു.