മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

0
1026

കൊച്ചി: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. ചോദ്യം ചെയ്യലിന് പിന്നാലെ കേസിൽ പോലീസ് കൂടുതൽ വകുപ്പുകൾ കൂടി ചുമത്തിയതോടെയാണ് നടൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

തുടർന്ന് കോടതി സർക്കാർ വിശദീകരണം തേടിയശേഷം ഇന്ന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തന്റെ മകളുടെ വിവാഹത്തിന് മുമ്പ് കേസിൽ രാഷ്ട്രീയപ്രേരിതമായി പോലീസ് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നടൻ പ്രതികരിച്ചിരുന്നു.

കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ ആരോപിച്ചിരുന്നു.