കാണാതായ ഒമ്പതു വയസ്സുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത് വെറും ഒരു മണിക്കൂറിനുള്ളില്‍

0
1268

അജ്മാന്‍: കാണാതായ
ഒമ്പതു വയസ്സുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത് വെറും ഒരു മണിക്കൂറിനുള്ളില്‍. അല്‍റാഷിദിയ മേഖലയില്‍ നിന്ന് വെള്ളിയാഴ്ചയാണ് അറബ് വംശജയായ ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ കാണാതായത്. 

പരാതി ലഭിച്ച് അര മണിക്കൂറിനകം കണ്ടെത്തിയ കുട്ടി പൊലീസ് സ്റ്റേഷനില്‍ സുരക്ഷിതയാണെന്ന് പൊലീസ് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കുടുംബത്തിന് കൈമാറി. മാതാപിതാക്കള്‍ എത്തുന്ന വരെ സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.