മദീന: സഊദിയിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഈജിപ്തുകാരനെ മദീന അപ്പീല്‍ കോടതി ശിക്ഷിച്ചു. പ്രതിക്ക് ആറു മാസം തടവും 3,000 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്.
ഈജിപ്തുകാരന്റെ പേരുവിവരങ്ങളും പ്രതി നടത്തിയ കുറ്റകൃത്യവും ഇതിനുള്ള ശിക്ഷയും പത്രത്തില്‍ പരസ്യപ്പെടുത്താനും വിധിയുണ്ട്.