ഹാർഡ് ലാൻഡിങ്: കൊച്ചിയിൽ നിന്നും ദുബായിലേക്ക് വിമാനം പറത്തിയ എയർ ഇന്ത്യ പൈലറ്റിനെ ജോലിയിൽ നിന്നും മാറ്റിനിർത്തിയതായി റിപ്പോർട്ട്

0
1646

ദുബായ്: ഡിസംബർ 20 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം ദുബായിൽ ഹാർഡ് ലാൻഡിങ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ പൈലറ്റിനെ ജോലിയിൽ നിന്നും മാറ്റിനിർത്തിയതായി റിപ്പോർട്ട്.

ലാൻഡിംഗ് സുഗമമായിരുന്നില്ലെങ്കിലും വിമാനം സുരക്ഷിതമായി നിർത്തി. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചട്ടങ്ങൾ അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂർത്തിയാകുന്നതുവരെ പൈലറ്റിനെ പറക്കാൻ അനുവദിക്കില്ലെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം ദുബായിൽ ഒരാഴ്ചയോളം നിർത്തിയിട്ട് വ്യാപകമായ പരിശോധനകൾ നടത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ച് പോകാൻ അനുവദിച്ചത്.

A320 വിമാനം താരതമ്യേന പുതിയ ഒന്നാണെന്നും അതുകൊണ്ടായിരിക്കാം ഹാർഡ് ലാൻഡിങ് നടത്തിയിട്ടും ലാൻഡിങ് ഗിയറിന് കേടുപാടുകൾ വരുത്താത്തതെന്ന് കരുതപ്പെടുന്നു. സംഭവത്തിന് ശേഷം വിമാനം യാത്രക്കാരുമായി സർവീസ് നടത്തിയിട്ടില്ല.