കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരുക്ക്‌

0
1469

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കവർച്ചാ കേസ് പ്രതി നൗഫലിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്നാം ബ്ലോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റമുട്ടലുണ്ടായത്.

കാപ്പ തടവുകാരനായ അശ്വിൻ ആണ് ആക്രമിച്ചതെന്നാണ് പരാതി. ഇരുവരും തമ്മിൽ നേരത്തെ വാക് തർക്കം നടന്നിരുന്നതായി പറയുന്നു. ചായ കുടിക്കുന്നതിനായി തടവുകാരെ പുറത്തുവിട്ട സമയത്താണ് സംഘട്ടനമുണ്ടായത്. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയും ഇവിടെ തടവുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.