പുതുവത്സരദിനത്തിൽ വാഹനാപകടം; 2 പ്രവാസികൾ മരിച്ചു

0
1471

യു എ ഇയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പാങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാർജ – അജ്‌മാൻ റോഡിലാണ് അപകടം ഉണ്ടായത്.

മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളായ ഇഷ, ആദം എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.