പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

0
1606

മസ്‌കറ്റ്: താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മന്‍സിലില്‍ അഷ്‌കറിനെ (34) ആണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ഉമ്മര്‍ ചൂരിയോട്ട്, മാതാവ്: ആയിശ കേളോത്ത്, ഭാര്യ: കെ വി നസ്‌റിയ.