JN.1; മക്ക മദീന ഹറമുകളിൽ എത്തുന്ന വിശ്വാസികൾ മാസ്ക്ക്‌ ധരിക്കണമെന്ന് നിർദ്ദേശം

0
2322

റിയാദ്: JN.1 നെതിരെയുള്ള മുൻകരുതൽ നടപടിയായി മസ്‌ജിദുൽ ഹറമിലും മദീന മസ്ജിദുന്നബവിയിലുമെത്തുന്ന വിശ്വാസികൾ മാസ്ക്ക്‌ ധരിക്കണമെന്ന് മന്ത്രാലയത്തിൻ്റെ നിർദേശം.

സൗദി അറേബ്യ പബ്ലിക് അതോറിറ്റി അടുത്തിടെ രാജ്യത്ത് കോവിഡ് ഉപ- വകഭേദമായ JN.1 ന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത‌തിന് പിന്നാലെയാണ് പുതിയ നിർദേശം. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുൻ വർഷത്തെ കോവിഡ് മഹാമാരിക്കു ശേഷം കഴിഞ്ഞ വർഷം ഏകദേശം 1.8 ദശലക്ഷം തീർഥാടകരാണ് സൗദിയിലെത്തിയത്.