സമൂഹമാധ്യമങ്ങളിലെ കുട്ടികളുടെ വീഡിയോകൾ മിക്കപ്പോഴും രസകരമാണ്. അത്തരത്തിൽ രസകരമായ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത് പ്രമുഖരുടെ നീണ്ട നിര തന്നെയാവുമ്പോൾ വീഡിയോ വൈറലാവാന്‍ ഏറെ താമസം ഉണ്ടാവില്ല. ഇസാന്‍ മുഹമ്മദ് എന്ന ഇന്‍സ്റ്റഗ്രാമിലെ കുട്ടിത്താരവും ഇത്തരമൊരു വീഡിയോയുടെ ഹാംഗ് ഓവറിലാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജീവിതത്തിൽ രക്ഷപ്പെടാനുള്ള പ്ലാനിംഗിനേക്കുറിച്ച് സുഹൃത്തിനൊപ്പം നടത്തിയ നിരീക്ഷണമാണ് ഇസാനെ വൈറലാക്കിയിരിക്കുന്നത്.
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പെരാരി, ഫുട്ബോൾ താരം സി കെ വിനീത്, ഗായിക സിത്താര കൃഷ്ണകുമാർ, നടി സുരഭി ലക്ഷ്മി എന്നിവരടക്കം പ്രമുഖരുടെ ഒരു നീണ്ട നിര തന്നെയാണ് ഇസാന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഇസാന്‍ പറയുന്നത് ഇങ്ങനെയാണ്. ജീവിതത്തിൽ കൈച്ചിലാവാനുള്ള പ്ലാനിംഗിലാണ്, കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്’.
രണ്ട് ദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയോട് ഒന്നരലക്ഷത്തിലധികം പേരാണ് പ്രതികരിച്ചിരിക്കുന്നത്. എന്തായാലും ചെറിയ വായിലെ വലിയ വർത്തമാനം ആളുകൾക്ക് ഇഷ്ടമായെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. നിത്യ ജീവിതത്തിലെ പല വിധ സംഭവങ്ങളുമായി സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെ നിരവധി ആരാധകരുള്ള കുട്ടിത്താരമാണ് ഇസാന്‍. ആ വൈറൽ വീഡിയോ കാണാം താഴെ 👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക