ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവുമായി സഊദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് അംഗവും സാമൂഹിക ക്ഷേമ വോളന്റീയറും മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലെ കാർഡിയക് സെന്റർ ക്ലിനിക്കൽ കോ ഓർഡിനേറ്ററുമായ മുഹമ്മദ് ഷമീം നരിക്കുനി കൂടികാഴ്ച നടത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദിയിലെ ആരോഗ്യ പ്രവർത്തകരുടെ സേവന അനുകൂല്യങ്ങൾ, പ്രസവാവധി എന്നിവയിൽ ആരോഗ്യ മന്ത്രാലയവുമായി വേണ്ട രീതിയിലുള്ള ഇടപെടലുകൾ, കോൺസുലറ്റിന്റെ പരിധിയിൽ സന്ദർശനം നടത്തുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക യോഗം വിളിക്കുകയും പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ അവതരിപ്പിച്ചു.
ഉംറ തീർത്ഥാടകരുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയവും ഇന്ത്യൻ ന്യുനപക്ഷ ഹജ്ജ് മന്ത്രാലയം എന്നിവയുടെ ശ്രദ്ധയിൽ പെടുത്തി ഉടൻ പരിഹാരം, തർഹീലിൽ ഉള്ള ഇന്ത്യക്കാർക്ക് നിയമാനുസൃതമായി വേഗത്തിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ അവസരം, 2024 വർഷം പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തുന്നവർക്ക് മികച്ച മെഡിക്കൽ സേവനങ്ങൾ എന്നിവ നടപ്പിലാക്കുമെന്ന് കോൺസൽ ജനറൽ അറിയിച്ചു.
സഊദിയിലെ ഗവണ്മെന്റ് നിഷ്കർഷിക്കുന്ന കാര്യങ്ങൾക്ക് വിധേയമായി എല്ലാ നിയമങ്ങളും പൂർണ്ണമായി പാലിച്ചു പ്രവാസികൾ ഇവിടെ ജീവിതം നയിക്കണമെന്നും അനധികൃതമായ എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാനും കോൺസൽ ജനറൽ ആഹ്വാനം ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക