19 പേർക്ക് പരിക്കേറ്റു
തമിഴ്‌നാട്: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരിൽ ഒരു സ്ത്രീയുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ശനിയാഴ്ച രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്ത് നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ചായക്കടയിൽ ചായകുടിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം.
അരിയല്ലൂരിൽ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമൻ്റ് ചാക്കുകൾ കയറ്റിയ വന്ന ട്രക്കാണ് ചായക്കടയിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേരെ പരിക്കുകളോടെ പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയാണ് അപകടം ഉണ്ടായത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക