മക്ക മേഖലയിൽ വൻ സ്വർണ ശേഖരം കണ്ടെത്തി

0
6106

100 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് സ്വർണ വൻ ശേഖരം കണ്ടെത്തിയത്

മക്ക: മക്ക പ്രവിശ്യയിൽ വൻ സ്വർണ ശേഖരം കണ്ടെത്തിയതായി സഊദി അറേബ്യൻ മൈനിംഗ് കമ്പനി (മആദിൻ) അറിയിച്ചു. നിലവിലെ മൻസൂറ, മസറ സ്വർണ ഖനിക്ക് തെക്ക് 100 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് സ്വർണ വൻ ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ വർഷം മആദിൻ ആരംഭിച്ച തീവ്രപര്യവേക്ഷണ പ്രോഗ്രാമിന്റെ ഭാഗമായ ആദ്യത്തെ കണ്ടെത്തലാണിത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മിനറൽ പ്രൊഡക്ഷൻ ലൈൻ നിർമിക്കാനാണ് തീവ്രപര്യവേക്ഷണ പ്രോഗ്രാമിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മൻസൂറ, മസറ സ്വർണ ഖനിക്കു ചുറ്റുമുള്ള പര്യവേക്ഷണത്തിൽ തീവ്രപര്യവേക്ഷണ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അൽഉറൂഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മൻസൂറ, മസറ ഖനിക്ക് തെക്ക് 100 കിലോമീറ്റർ ദൂരത്തിലും നടത്തിയ പര്യവേക്ഷണത്തിൽ പ്രോത്സാഹജനകമായ ഫലങ്ങൾ കണ്ടെത്തി.

മൻസൂറ, മസറ സ്വർണ ഖനിയിലെതിന് സമാനമായ ഭൂമിശാസ്ത്രപരവും രാസപരവുമായ സവിശേഷതകളുള്ള എക്കലാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. മൻസൂറ, മസറ ഖനിയിൽ നിന്ന് 400 മീറ്റർ ദൂരെ 61 മീറ്റർ താഴ്ചയിൽ ഒരു ടണ്ണിൽ 10.4 ഗ്രാം സ്വർണവും 20 മീറ്റർ താഴ്ചയിൽ ഒരു ടണ്ണിൽ 20.6 ഗ്രാം സ്വർണവും കണ്ടെത്തി.

മന്‍സൂറ, മസറ ഖനിക്ക് വടക്ക് 25 കിലോമീറ്റര്‍ ദൂരെ ജബല്‍ അല്‍ഗദാറയിലും ബീര്‍ അല്‍തുവൈലയിലും പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആകെ 125 കിലോമീറ്റര്‍ നീളത്തില്‍ വന്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വര്‍ണ ബെല്‍റ്റ് ആയി ഈ പ്രദേശം മാറുമെന്നും മആദിന്‍ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക