ഡൽഹിയിലെ ഇസ്റാഈൽ എംബസിക്ക് സമീപം പൊട്ടിത്തെറി നടന്നതായി ഭീഷണി സന്ദേശം

0
969

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്റാഈൽ എംബസിക്ക് സമീപം പൊട്ടിത്തെറി നടന്നതായി ഡൽഹി പൊലീസിന് സന്ദേശം. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊന്നും കണ്ടെത്തിയിട്ടില്ല.

ഡൽഹി ചാണക്യപുരിയിലാണ് ഇസ്റാഈൽ എംബസിയുള്ളത്. ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീഷണി വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.