കാന്തപുരം വരക്കൽ മഖാമിൽ, ശംസുൽ ഉലമയുടെ ഖബറിനരികിൽ

0
4016

60-ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത് ഞാനാണെന്നും സമസ്തയിലെ പ്രവർത്തനം തുടരുകയാണെന്നും കാന്തപുരം പത്രസമ്മേളനത്തിൽ പറഞ്ഞു

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വരക്കൽ മഖാമിൽ സന്ദർശനം നടത്തി. ഇന്ന് രാവിലെയോടെയാണ് കാന്തപുരം കോഴിക്കോട്ടെ വരക്കലിൽ എത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളും കാന്തപുരത്തിന്റെ നേതൃത്വത്തിൽ പിളർപ്പ് ഉണ്ടായ സമയത്ത് സമസ്തയുടെ ജനറൽ സിക്രട്ടറിയുമായിരുന്ന ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന വരക്കൽ മഖാമിൽ എത്തി ഖബർ സിയാറത്ത് നടത്തിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കാന്തപുരം വിഭാഗം നേതാവും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ മുസ്‌ലിയാർ അബ്ദുൽ കരീം അസ്ഹരി തുടങ്ങിയവരും പ്രവർത്തകരും കാന്തപുരത്തെ അനുഗമിച്ചിരുന്നു. പിളർപ്പിന് നേതൃത്വം കൊടുത്ത കാന്തപുരം തന്നെ ഒടുവിൽ സമസ്ത നേതാക്കൾ അന്തിയുറങ്ങുന്ന സ്ഥലത്തെത്തി സന്ദർശനം നടത്തിയത് ഏറെ പ്രാധാന്യത്തോടെയാണ് ഏവരും നോക്കി കാണുന്നത്.

1989 ലാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് തെറ്റിപിരിഞ്ഞ് പുതിയ സംഘടന പിറവിയെടുക്കുന്നത്. കേരള മുസ്‌ലിംകളുടെ ആത്മീയ, പണ്ഡിത നേതൃത്വം ആയിരുന്ന സമസ്തയിൽ നിന്ന് ആറു പേർ മാറി നിന്ന് പുതിയ സംഘടനക്ക് രൂപം നൽകിയത് അന്ന് കേരള മുസ്‌ലിംകൾക്കിടയിൽ ഏറെ സങ്കടം ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മഹല്ലുകളിൽ കടുത്ത പ്രശ്നങ്ങൾ ഉടലെടുക്കുകയും ചിലയിടങ്ങളിൽ പള്ളികളും മദ്രസകളും വർഷങ്ങളോളം അടഞ്ഞു കിടക്കുകയും ചിലയിടങ്ങളിൽ മുഴത്തിന് മുഴത്തിന് പള്ളികൾ ഉയരുകയും ചെയ്തിരുന്നു.

ഇതിനിടെ അന്നത്തെ സമസ്ത ജനറൽ സിക്രട്ടറിയായിരുന്ന ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർക്കെതിരെയും പ്രസിഡന്റ് കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർക്കെതിരെയും കേസുകളും മറുവിഭാഗം നൽകിയിരുന്നു. തുടർന്ന് 1996 ൽ ശംസുൽ ഉലമ മരണപ്പെടുന്നത് വരെയും മരണ ശേഷം ഇത് വരെയും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ശംസുൽ ഉലമയുടെ അരികെ എത്തിയിരുന്നില്ല. ഇതിടെയാണ് ഒടുവിൽ കാൽ നൂറ്റാണ്ടിന് ശേഷം കാന്തപുരം മഖാമിൽ എത്തി സിയാറത്ത് നടത്തുന്നത്. സംഭവത്തിൽ ഇരു വിഭാഗവും സോഷ്യൽ മീഡിയകളിൽ സന്തോഷം പങ്ക് വെക്കുന്നുണ്ട്. “അതെ,
ശംസുൽ ഉലമയായിരുന്നു ശരി, സന്തോഷം,
അഭിനന്ദനങ്ങൾ എന്ന് സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവ് സത്താർ പന്തല്ലൂർ കാന്തപുരം വരക്കൽ സന്ദർശിക്കുന്ന ചിത്രം പങ്ക് വെച്ച് ഫേസ്ബുക്കിൽ കുറിച്ചു.

അതിനിടെ സമസ്ത നൂറാം വാർഷികം പ്രഖ്യാപിച്ചതിന് പിന്നാലെ കാന്തപുരം വിഭാഗവും നൂറാം വാർഷികവുമായി രംഗത്തെത്തി. 100-ാം വാർഷിക പ്രഖ്യാപനവുമായി ബന്ധപ്പെട്ടു കോഴിക്കോട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കാന്തപുരം മാധ്യമങ്ങളെ കണ്ടു. ‘ഞാൻ സമസ്തയിൽ വന്നിട്ട് 50ലധികം വർഷമായിഎന്നും 1974ലാണു സമസ്തയിൽ വന്നത്, അതിനുശേഷം ജോയിന്റ് സെക്രട്ടറിയും പിന്നീട് ജനറൽ സെക്രട്ടറിയുമായിഎന്നും കാന്തപുരം പറഞ്ഞു. 60-ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത് ഞാനാണ്. അന്നുമുതൽ സമസ്തയിൽ പ്രവർത്തിക്കുന്നുണ്ട്. അതിപ്പോഴും തുടരുകയാണ്.

സമ്മേളനം ആരെങ്കിലും നടത്തിക്കോട്ടെ. ഇ.കെ വിഭാഗവും നൂറാം വാർഷികം നടത്തട്ടെ. അതിൽ വാദപ്രദിവാദത്തിനും തർക്കത്തിനുമില്ല. വാദത്തിനു പോയി ഞങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ഐക്യത്തിന് നൂറാം വാർഷികം ഒരിക്കലും തടസ്സമാകില്ല എന്നും ഐക്യമുണ്ടായാൽ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ കാന്തപുരം അതിനു വേണ്ടി ഞങ്ങൾ പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വാർത്താസമ്മേളനം ഭാഗിക വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക