ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

0
1019

മസ്‌കറ്റ്: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. 135 കിലോഗ്രാം ലഹരിമരുന്നുമായാണ് അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.