സർക്കാർ ജീവനക്കാർക്ക് 15.2 കോടി ദിർഹം ബോണസ് അനുവദിച്ച് കിരീടാവകാശി

0
1244

ദുബായ്: 15.2 കോടി ദിർഹത്തിന്റെ ബോണസ് അനുവദിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ്
സർക്കാർ ജീവനക്കാർക്ക് ബോണസ് അനുവദിച്ചത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
സർക്കാരിന്റെ മാനവശേഷി വകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പെർഫോമൻസ് ബോണസ് നൽകുക. ജോലിയിൽ സ്ഥിരമായി മികവ് പുലർത്താൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനൊപ്പം മാന്യമായ ജീവിതം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതകൂടിയാണിത്.