ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

0
1164

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന്
പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കാസര്‍കോട് സ്വദേശിയാണ്. തൃക്കരിപ്പൂര്‍ സ്വദേശി പുലിക്കോടന്‍ വിജയന്‍ (54) ആണ് മസ്‌കറ്റില്‍ മരണപ്പെട്ടത്. 

ആറു മാസമായി മസ്‌കത്തിലെ സ്വകാര്യ റസ്റ്റോറന്‍റിൽ മുഖ്യ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.