ജിദ്ദ: ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ ജർവൽ യൂണിറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. അൽബറക പോളിക്ലിനിക് സ്റ്റാഫ് നഴ്സുമാരായ ഫസ്ന കോഴിക്കോട്, ഹഫീന അടൂർ, നൂർജ വയനാട്, അമൽ കോട്ടയം എന്നിവർക്ക് നൽകി ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയാ സെക്രട്ടറി ബഷീർ നിലമ്പൂർ മെമ്പർഷിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
ജിദ്ദ നവോദയ മക്ക ഏരിയ രക്ഷാധികാരി ഷിഹാബുദ്ദീൻ കോരിക്കോട്, ഏരിയാ കമ്മിറ്റി അംഗങ്ങളായ നിസാം മുഹമ്മദ് ചവറ, അൻസാർ ഖാൻ തിരുവനന്തപുരം, നാസർ പട്ടാമ്പി, ഫൈസൽ കൊടുവള്ളി, കുടുംബവേദി കൺവീനർ അനീഷ് ശാസ്താംകോട്ട, ആരോഗ്യവേദി കൺവീനർ അക്ബർസിദ്ധിക് താനാളൂർ, ജംഷീദ് കോഡൂർ, മുസ്തഫ പാതാരി, ഉണ്ണിമുഹമ്മദ് കാളികാവ്, ജാഫർസലീം എടവണ്ണ എന്നിവർ പങ്കെടുത്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക