സഊദിയിൽ പുകവലിച്ചു വിടാൻ കൂടുതൽ പണം നൽകണം; രണ്ടു മുതല്‍ നാലു വരെ റിയാല്‍ വര്‍ധന

0
2811

റിയാദ്: സഊദിയിൽ സിഗരറ്റ് വില ഉയർത്തി. മൊത്ത വിതരണ ഏജൻസികളാണ് വില ഉയർത്തിയത്. ഒരു പേക്കറ്റിന് ഒരു റിയാൽ മുതൽ രണ്ടു റിയാൽ വരെയാണ് വില ഉയർത്തിയിരിക്കുന്നത്. മൊത്ത വിതരണക്കാർ വില ഉയർത്തിയതിനെ തുടർന്ന് ചെറുകിട വ്യാപാരികളും വില ഉയർത്താൻ നിർബന്ധിതരാവുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മൊത്ത വിതരണ ഏജൻസികൾ വില ഉയർത്തിയോടെ തങ്ങളുടെ പക്കലുള്ള പഴയ സ്റ്റോക്ക് പൂഴ്ത്തിവെച്ച സ്ഥാപനങ്ങൾ ഇവ പിന്നീട് പുതിയ വിലയിൽ വിൽക്കാൻ തുടങ്ങി. 

എന്നാൽ, വില ഉയർത്താനുള്ള വ്യക്തമായ കാരണങ്ങൾ മൊത്ത വിതരണക്കാർ വ്യക്തമാക്കിയിട്ടില്ല. വില ഉയർത്താനുള്ള തീരുമാനം ഒരു ദിവസം മുമ്പു മാത്രമാണ് വ്യാപാര സ്ഥാപനങ്ങളെ മൊത്ത വിതരണ ഏജൻസികൾ അറിയിച്ചത്. വില വർധനവ് നേരത്തെ അറിഞ്ഞതോടെ പുതിയ വില പ്രാബല്യത്തിൽവരുന്നതിനു മുമ്പായി കച്ചവടക്കാർ സ്റ്റോക്ക് പൂഴ്ത്തി വെച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സ്റ്റോക്ക് തീർന്നതായി അറിയിച്ച് സ്ഥാപനങ്ങൾ സിഗരറ്റ് പൂഴ്ത്തിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ, 2016 മാർച്ചിൽ സിഗരറ്റിന്റെയും പുകയില ഉൽപന്നങ്ങളുടെയും വില ഇരട്ടിയോളം ഉയർത്തിയപ്പോഴും ഇതേ തന്ത്രം അധിക സ്ഥാപനങ്ങളും പയറ്റിയിരുന്നു. കൂടുതൽ പാക്കുകൾ ഇങ്ങനെ പുതിയ വിലയിൽ വിൽക്കുമ്പോൾ വൻ ലാഭമാണ് സ്ഥാപനങ്ങൾക്ക് ഒറ്റയടിക്ക് ലഭിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക