പ്രവാസികളെ ശ്രദ്ധിച്ചോളൂ…. മലയാളി ആണെങ്കിൽ പോലും സഹായിക്കരുത്, കാറിൽ ലിഫ്റ്റ് കൊടുക്കരുത്; സഊദിയിൽ മലയാളി യുവാവ് വൻ കുറ്റത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

0
20393

ദമാം: സഊദിയിലും ഗൾഫ് നാടുകളിലും വസിക്കുന്നവർക്ക് മുന്നറിയിപ്പ് ആണ് കഴിഞ്ഞ ദിവസം സഊദിയിൽ നടന്ന സംഭവം. അറിയാത്ത ആര് ആണെങ്കിലും അത് മലയാളികൾ ആണെങ്കിലും സഹായിക്കാൻ പാടില്ല എന്ന വസ്തുതയാണ് ഈ സംഭവം ഓർമ്മപ്പെടുത്തുന്നത്. ദമാമിലെ കെഎംസിസി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ഫൈസൽ ഇരിക്കൂർ സാമൂഹിക മാധ്യമത്തിലൂടെ പുറത്ത് വിട്ട സംഭവം ഞെട്ടിക്കുന്നതും ഏവർക്കും ഒരു പാഠവുമാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രണ്ട് ദിവസം മുമ്പ് നടന്ന സംഭവമാണ് ഫൈസൽ വെളിപ്പെടുത്തുന്നത്. ജോലിയുടെ ഭാഗമായി കിഴക്കൻ സഊദിയിലെ പ്രമുഖ വാണിജ്യ നഗരമായ ഖോബാറിലെ ഒരു ഷോപ്പിൽ സാധനം നൽകി മടങ്ങുന്നതിടെയാണ് സംഭവം അരങ്ങേറുന്നത്. മലയാളി യുവാവ് കടയിൽ നിന്നിറങ്ങി വാഹനം പാർക്ക് ചെയ്തിടത്തേക്ക് പോയി വാഹനം കയറാൻ നേരം ഒരു മലയാളി അടുത്തെത്തി ഖൈബാരിലേക്ക് ആണോ എന്ന് ചോദിച്ചു, അദ്ദേഹത്തിന്റെ മുഖഭാവവും മറ്റും കണ്ടപ്പോൾ പന്തികേട് തോന്നിയത് കൊണ്ടോ മറ്റോ ഞാൻ ഖോബാരിറിലേക്ക് അല്ല, റാഖയിലേക്ക് ആണെന്ന് പറഞ്ഞു. മടിച്ചു നിന്നപ്പോൾ ഞാൻ 20 റിയാൽ തരാം എന്നെ ഒന്ന് വിടുമോ എന്ന് ചോദിച്ചു.

അപ്പോൾ കൂടുതൽ പന്തികേട് തോന്നിയതിനാൽ കയറ്റാൻ വിസമ്മതിച്ചു സംസാരം തുടരുന്നതിനിടെ കുതിച്ചെത്തിയ ഏതാനും സുരക്ഷാ വാഹനങ്ങളിൽ നിന്ന് സുരക്ഷ ഉദ്യോഗസ്ഥർ ചാടിയിറങ്ങി ഈ മലയാളിയെ പിടികൂടി ഉടൻ കയ്യാമം വെച്ച് കീഴ്പ്പെടുത്തി. ഇതെല്ലാം കണ്ട് അന്തം വിട്ട് നിൽക്കുകയായിരുന്ന മലയാളി ഡ്രൈവറെ ഉടൻ പോലീസ് വിളിക്കുകയും തുടർന്ന് ചോദ്യം ചെയ്യലും നടത്തി.

അയാളുമായുള്ള ബന്ധം, എന്താണ് സംസാരിച്ചത്, എന്തെങ്കിലും കൈമാറിയോ തുടങ്ങിയുള്ള ചോദ്യങ്ങളാണ് പോലീസ് മലയാളി ഡ്രൈവറോട് നടത്തിയത്. തുടർന്ന് ഇഖാമ പരിശോധിക്കുകയും സംശയം ഉള്ള സാഹചര്യം ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ അദ്ദേഹത്തെ വിടുകയുമായിരുന്നു. നേരെ മറിച്ച് ആ മലയാളിയുടെ വാക്കുകൾ കേട്ട് വാഹനത്തിൽ എങ്ങാനും കയറ്റിയിരുന്നെങ്കിൽ ഒന്നും അറിയാത്ത നിരപരാധിയായ ഡ്രൈവറും ഇന്ന് അഴിക്കുള്ളിൽ ആയേനെ.

മയക്കുമരുന്ന്, മദ്യം, കൊലപാതകം തുടങ്ങിയ കേസുകൾക്ക് സഊദിയിൽ വൻ ശിക്ഷയാണ് നൽകുന്നത്. മുകളിലെ സംഭവങ്ങൾക്ക് സമാനമായ നിരവധി സംഭവങ്ങൾ നേരത്തെയും നടന്നിട്ടുണ്ട്. നിരപരാധികളായ നിരവധി പേർ ഇത് പോലെ കുടുങ്ങി ജയിലറകൾക്കുള്ളിൽ കഴിയുന്നുണ്ട്. കൂടെയുള്ള ആളുടെ കൈവശം മയക്കുമരുന്ന് പോലെയുള്ള വസ്തുക്കൾ കാറിൽ നിന്ന് പിടിക്കപ്പെട്ടാൽ തെളിവ് സഹിതം പിടിച്ചുവെന്നതിനാൽ നിരപരാധിത്വം തെളിയിക്കാനും സാധ്യമല്ല. അറിയാത്ത ഒരാളെയും ഏത് അവസ്ഥയിലും വാഹനങ്ങളിലൊ റൂമിലോ കയറ്റുകയോ താമസിപ്പിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഈ സംഭവം. ഫൈസൽ ഇരിക്കൂറിന്റെ വീഡിയോ കാണാം👇

വീഡിയോ 1

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക