ദുബൈ: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രണ്ടുദിവസത്തെ യു.എ.ഇ. സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. അനുമതി വേണമെന്നത് സാമൂഹിക മാധ്യമങ്ങളിലും മറ്റുമുണ്ടായ തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിൽനിന്ന് അത്തരമൊരു അനുമതിയുടെയും ആവശ്യമില്ല. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായിരിക്കാം ഇത്തരത്തിൽ വ്യാജവാർത്തകൾക്കുപിന്നിൽ പ്രവർത്തിക്കുന്നത്. പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ പേരിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകിയ സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ അത്തരം പരാതികൾ കൃത്യമായും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലാക്കാൻ പുതിയ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. എംബാം അടക്കം മുഴുവൻ വിവരങ്ങളും ഓൺലൈനിൽ രേഖപ്പെടുത്തണം. മൃതദേഹങ്ങൾ കൊണ്ടുപോകാൻ വ്യക്തിപരമായി ആരുടേയും ഇടപെടൽ ആവശ്യമില്ല. ഓരോ 12 മണിക്കൂർ കൂടുമ്പോൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത വിവരങ്ങളുടെ പുരോഗതി അറിയാൻ സാധിക്കും. മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോഴുണ്ടാകുന്ന സ്വാഭാവിക തടസ്സങ്ങൾപോലും കുറഞ്ഞുകിട്ടാനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.
പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ പേരിൽ മൃതദേഹങ്ങൾ കൊണ്ടുപോകാൻ വൈകുന്നതിനെക്കുറിച്ച് ഇത്തവണത്തെ യു.എ.ഇ. സന്ദർശനത്തിൽ ആരും തന്നോട് പറഞ്ഞിട്ടില്ല. ഓൺലൈൻ സംവിധാനം കാരണം മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള കാലതാമസവും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും കാരണങ്ങളാൽ മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള കാലതാമസം നേരിടുന്നെങ്കിൽ സാമൂഹിക പ്രവർത്തകർ തന്നെ അറിയിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. രണ്ടുദിവസത്തെ യു.എ.ഇ. സന്ദർശനം പൂർത്തിയാക്കി കേന്ദ്രമന്ത്രി ശനിയാഴ്ച മടങ്ങി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക