കൊച്ചി: വിവാഹച്ചടങ്ങിന്റെ ഫോട്ടോ ആൽബവും വിഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച കേസിൽ എറണാകുളത്തെ ഫോട്ടോ സ്റ്റുഡിയോ നഷ്ടപരിഹാരം ഉൾപ്പെടെ 1,18,500 രൂപ ഒരു മാസത്തിനകം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആലങ്ങാട് സ്വദേശി അരുൺ ജി. നായരും ഭാര്യ ആലുവ ചൊവ്വര സ്വദേശി ശ്രുതിയും നൽകിയ പരാതിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുൾപ്പെട്ട കമ്മിഷനാണു വിധി പറഞ്ഞത്. 2017 ഏപ്രിൽ 16 നായിരുന്നു പരാതിക്കാരുടെ വിവാഹം. ഇതിന്റെ ഫോട്ടോ ആൽബവും വിഡിയോയും തയാറാക്കി നൽകാൻ മുൻകൂറായി 58,500 രൂപ എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തിന് നൽകിയിരുന്നു.
ബാക്കി 6,000 രൂപ വിഡിയോയും ആൽബവും കൈമാറുമ്പോൾ നൽകാമെന്നായിരുന്നു കരാർ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ആൽബവും വിഡിയോയും നൽകിയില്ല. തുടർന്നാണു ഹർജിക്കാർ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക