റിയാദ്: ഒമാനിൽ നിന്ന് ഉംറ നിർവഹിക്കാന്‍ സഊദി അറേബ്യയിലെത്തിയ മലയാളി മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ ആയിപ്പുഴ പട്ടാന്നൂര്‍ സ്വദേശി കുന്നായില്‍ വളപ്പില്‍ ഉമര്‍ (73) ആണ് മക്കക്ക് സമീപം ത്വായിഫില്‍ വെച്ച് മരിച്ചത്.
ഒമാനിൽ നിന്ന് ഭാര്യക്കും മക്കൾക്കുമൊപ്പം മക്കയിലേക്കുള്ള യാത്രാമധ്യേ ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്ന് ത്വായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. ഭാര്യ: സഫിയ, മക്കള്‍: സൈനുദ്ദീന്‍ (ഒമാന്‍), സൈഫുദ്ധീന്‍ (ഒമാന്‍), ഷറഫുദ്ദീന്‍, സഫീറ. മരുമക്കള്‍: ആഷിഖ്, റാഷിദ ഹാഫിസ, ശബ്ന.
ത്വായിഫ് കെ.എം.സി.സി സെൻട്രല്‍ കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്‌കരാനന്തരം ത്വായിഫ് മസ്ജിദ് അബ്ദുല്ലാഹി ബിൻ അബ്ബാസ് മഖ്ബറയില്‍ ഖബറടക്കി.