മന്ത്രവാദത്തിന്റെ പേരിൽ 19കാരിക്ക് ലോഡ്ജിൽ പീഡനം; സഹായിയായ 41കാരിയും അറസ്റ്റിൽ

0
4473

വയറുവേദന മാറ്റാമെന്നു പറഞ്ഞാണ് പെൺകുട്ടിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയത്

കോഴിക്കോട്: കുന്ദമംഗലത്ത് മന്ത്രവാദത്തിന്‍റെ പേരിൽ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ പ്രതിയുടെ സഹായിയായ സ്ത്രീയും പിടിയിൽ. പാലാംകോട്ടില്‍ സഫൂറ (41) ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മലപ്പുറം കാവനൂർ അബ്ദുറഹ്മാനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മന്ത്രവാദ ചികില്‍സയ്‌ക്കെന്ന പേരിൽ 19 വയസ്സുകാരിയെ മടവൂരിലെ ലോ‍ഡ്ജ് മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് അബ്ദുറഹ്മാന് എതിരായ പരാതി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പീഡനത്തിന് എല്ലാവിധ ഒത്താശയും സഹായവും ചെയ്തു നൽകിയെന്നാണ് സഫൂറയ്ക്ക് എതിരായ പരാതി. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഫൂറയെ കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതിനു പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

വയറുവേദന മാറ്റാമെന്നു പറഞ്ഞാണ് പെൺകുട്ടിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയത്. ഭർത്താവിനൊപ്പമാണ് യുവതി ഇവിടെ എത്തിയത്. എന്നാൽ, സംശയമൊന്നും തോന്നാതിരിക്കാൻ സഫൂറയ്‌ക്കൊപ്പമാണ് ഇവരെ ലോ‍‍ഡ്ജിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ ചികിത്സയെക്കുറിച്ച് സഫൂറ പെൺകുട്ടിക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ, ലോഡ്ജിനുള്ളിൽ എത്തിച്ച ശേഷം അബ്ദുറഹ്മാൻ ഇവരെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

സമാനരീതിയില്‍ കൂടുതല്‍ പേരെ അബ്ദുറഹ്മാന്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടേയും ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പേരിലാണ് അബ്ദുറഹ്മാന്‍ ആളുകളെ സമീപിച്ചിരുന്നത്. ലോഡ്ജിലോ മറ്റു സ്ഥലങ്ങളിലോ എത്തിച്ചശേഷം ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കും. ഇതോടെ അബോധാവസ്ഥയിലാകുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യും.

നാണക്കേടു ഭയന്ന് മിക്ക ആളുകളും വിവരം പുറത്തുപറയാത്തതിനാല്‍ തട്ടിപ്പ് ഏറെക്കാലം നീണ്ടു. 2019ല്‍ കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പതിന് അബ്ദുറഹ്മാന്‍ അറസ്റ്റിലായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക