മക്ക: കെ.എം.സി.സിയുടെ ടീ ഷര്‍ട്ട് ധരിച്ച് ശബരിമല സന്നിധിയിലെത്തിയ അയ്യപ്പ ഭക്തന്റെ ഫോട്ടോ വൈറലായി. കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂര്‍ ഫോട്ടോ ഷെയര്‍ ചെയ്തതോടെ പ്രവാസ ലോകത്തും ഇത് വൈറലായി മാറി. എം.എസ്.എഫ് മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖില്‍ ആനക്കയമാണ് മക്ക കെ.എം.സി.സിയുടെ ടീ ഷര്‍ട്ട് ധരിച്ച് മല കയറിയത്.

കെ.എം.സി.സി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്കു താഴെ മലപ്പുറത്തിന്റെ മതസൗഹാര്‍ദത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് കമന്റിടുന്നു. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങി സോഷ്യൽ മീഡിയകളിൽ ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. കേരളത്തിന്റെ മത സൗഹാർദ്ദ മുഖം വെളിപ്പെടുത്തുന്ന ചിത്രമെന്നാണ് ഇത് ഷെയർ ചെയ്തവർ വ്യക്തമാക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക