തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിനു മുൻപ് കരുതൽ തടങ്കലിലാക്കാനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്.നായർ എന്നിവർക്കാണ് മർദനമേറ്റത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാമനപുരം മണ്ഡലത്തിൽ ഇന്ന് വൈകിട്ട് 4.30നാണ് മുഖ്യമന്ത്രി നവകേരള സദസ് ഉദ്ഘാടനം ചെയ്യുന്നത്. 2 മണി മുതൽ എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മൂന്നര മണിയോടെയാണ് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു നടപടി.
സ്റ്റേഷനിലേക്ക് നേതാക്കളെ കൊണ്ടുവന്നപ്പോൾ ഡിവൈഎഫ്ഐ –സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലേക്ക് പാഞ്ഞു കയറി മർദിക്കുകയായിരുന്നു. മർദനത്തിൽ നേതാക്കൾക്ക് പരുക്കേറ്റു. പൊലീസ് കോൺഗ്രസ് നേതാക്കളെ സ്റ്റേഷനുള്ളിലേക്ക് മാറ്റി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക