യാത്രക്കാരന്റെ ലഗേജ് ബസില്‍നിന്ന് തെറിച്ചു വീണത് വൈറലായി; മിനിറ്റുകൾക്കുള്ളിൽ തിരിച്ചു കിട്ടി

0
3766

കരിപ്പൂർ: ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരന്റെ ലഗേജ് ബസില്‍നിന്ന് തെറിച്ചുവീണ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ യാത്രക്കാരന് ആശ്വാസം. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ജിദ്ദയിലേക്ക് പോകുന്ന പി.അബ്ദുല്‍ മനാഫ് എന്ന യാത്രക്കാരന്റെ ലഗേജാണ് കൊളപ്പുറത്ത് ബസില്‍നിന്ന് തെറിച്ചുവീണത്. വാർത്ത പരന്നത്തോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലഗേജ്‌ തിരിച്ചു കിട്ടി. വാട്സപ് ഗ്രൂപ്പുകൾ കൈ കോർത്ത് നിമിഷങ്ങൾക്കകം തന്നെ ലഗേജ്‌ ഉടമസ്ഥന് തിരിച്ചു കിട്ടി. എന്നാൽ, ഇപ്പോഴും ഇതറിയാതെ ലഗേജ്‌ നഷ്ടപ്പെട്ട കാര്യം പലരും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കരിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസില്‍ നിന്ന് ലഗേജ്‌ തെറിച്ചുവീണത്. ഗൾഫ് യാത്രക്കാരന്റെ ലഗേജ്‌ ആണെന്ന് മനസിലായതോടെ ഇതിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി പറക്കുകയായിരുന്നു. ഉടമസ്ഥന്‍ കൊളപ്പുറത്തെ സിറ്റി പാര്‍ക്ക് ഹോട്ടലുമായി ബന്ധപ്പെടണമെന്നുമുൾപ്പെടെയുള്ള വാർത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് അറിയിപ്പില്‍ പറഞ്ഞിരുന്നത്.

നാട്ടിലും, വിദേശത്തും ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് മലയാളികളുടെ വാട്സപ് ഗ്രൂപ്പുകളിൽ ഇത് വൈറലായി മാറിയത്. മലപ്പുറം ജില്ലയിൽ നിന്ന് ബസ്സിൽ നിന്ന് എയർപ്പോട്ടിൽ പോകുന്ന വഴി യാത്ര ക്കാരന്റെ ലഗെജ് താഴെ റോഡിൽ വീണു കിടക്കുന്നത് നിമിഷങ്ങൾകകം നാട്ടിലും വിദേശത്ത് ഉള്ളവരും ഗ്രൂപ്പായ ഗ്രുപ് മുഴുവൻ ഏറ്റെടുത്തു നിമിഷ ങ്ങൾകകം ഉടമസ്ഥന് കിട്ടി. ഇന്ന് ഉംറക്ക് പോകുന്ന മലപ്പുറത്തെ യാത്രക്കാരന്റെതായിരുന്നു ഈ ലഗേജ്‌. ബസ്സിലും മറ്റുവാഹനങ്ങളിലും പ്രവാസികളും ഉംറക്കാരും ഇത് ഒരു പാഠമായി കണ്ട് ലഗെജ് സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുകയെന്നത് അത്യാവശ്യമാണെന്നും ഇത്തരം സംഭവങ്ങൾ യാത്ര തന്നെ മുടങ്ങാൻ ഇത് ഇടയാക്കുമെന്നും പ്രവാസിയായ കോഴിക്കോട് സ്വദേശിയായ യുനസ് പരപ്പിൽ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക