സഊദിയിൽ വാഹനാപകടം: നാലു പ്രവാസി എന്‍ജിനീയര്‍മാര്‍ക്ക് ദാരുണാന്ത്യം

0
2314

റിയാദ്: സഊദിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പ്രവാസി എഞ്ചിനീയർമാർക്ക് ദാരുണാന്ത്യം. വടക്കൻ മേഖലയായ തബൂക്കിൽ ആണ് അപകടം നടന്നത്. ഇവിടെ കാറും ലോറിയും കൂട്ടിയിടിച്ച് നാലു ഈജിപ്ഷ്യൻ എൻജിനീയർമാർ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

എൻജിനീയർമാരായ മാജിദ് സമീർ, ബിസ്‌യൂനി ശഫീഖ്, അഹ്മദ് ആശൂർ, അഹ്മദ് യഹ്‌യ എന്നിവരാണ് മരണപ്പെട്ടത്. തബൂക്കിലെ ഉംലജിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഈജിപ്ഷ്യൻ എൻജിനീയർമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. പട്രോൾ പോലീസും റെഡ് ക്രസന്റും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ എൻജിനീയറെ തബൂക്ക് കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക