കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്റ്റംസും പോലിസും ഡിആർഐയും ചേർന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വർണം രണ്ടുദിവസത്തിനിടെ പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച ഒരു സ്ത്രീ ഉൾപ്പടെ നാല് യാത്രക്കാരെയും അറസ്റ്റ് ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഡിആർഐ യും കസ്റ്റംസ് സംയുക്ത പരിശോധനയിലാണ് 2.304 കിലോഗ്രാം സ്വർണം പിടികൂടിയത്. മലപ്പുറം മീനടത്തൂർ സ്വദേശി ശിഹാബുദ്ധീൻ മൂത്തേടത്ത്, കണ്ണൂർ തളിപ്പറമ്പ സ്വദേശി ആശ തോമസ്, കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം ക്യപ്സ്യുൾ രൂപത്തിലാക്കി ശരീരത്തിൻ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മൂന്നുപേരിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന് ഒരു കോടി എൺപത്തഞ്ച് ലക്ഷം രൂപ വിലവരും.
അതിനിടെ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്ത് എത്തിയ കാസർഗോഡ് സ്വദേശി ബിഷറാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്കുള്ള വസ്ത്രത്തിന്റെ ബട്ടൻസിന് അകത്ത് സ്വർണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽ നിന്നെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന 235 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കരിപ്പൂരിൽ ഈ വർഷം പൊലീസ് പിടികൂടുന്ന 39-ാമത്തെ സ്വര്‍ണക്കടത്ത് കേസ് ആണിത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക