ജിദ്ദയിൽ മയക്കുമരുന്ന് വിതരണക്കാരായ നാലു പേരെ പിടികൂടി

0
1970

ജിദ്ദ: ജിദ്ദയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് വിതരണക്കാരായ നാലു പേരെ പിടികൂടി.

റെസിഡന്റ് വിസയിൽ താമസിക്കുന്ന നാലു പേരാണ് പിടിയിലായത്. കൂടിയ അളവിലുള്ള മെത്താംഫെറ്റാമൈൻ സഹിതമാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.