സഊദിയിൽ അഞ്ചു ട്രില്യണിലേറെ റിയാലിന്റെ വൻകിട പദ്ധതികൾ; ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഫോസ്‌ഫേറ്റ് ഉൽപാദക രാജ്യമാക്കി മാറ്റും

0
1062

ജിദ്ദ: അഞ്ചു ട്രില്യണിലേറെ റിയാലിന്റെ വൻകിട പദ്ധതികൾ നടപ്പാക്കുന്നതായി സഊദി ഡെപ്യൂട്ടി വ്യവസായ,ധാതുവിഭവ മന്ത്രി ഖാലിദ് അൽമുദൈഫിർ പറഞ്ഞു. ധാതുവിഭവ മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ 120 ബില്യൺ റിയാൽ നീക്കിവെച്ചിട്ടുണ്ട്. സൗദിയിൽ ഇരുമ്പ് ആവശ്യം 150 ശതമാനത്തിലേറെ വർധിക്കും. ഇരുമ്പ് ഉൽപാദിപ്പിക്കാൻ 12 ബില്യൺ റിയാലിന്റെ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദിയിൽ ഖനന വിഭവങ്ങളിൽ 25 ശതമാനം ഫോസ്‌ഫേറ്റ് ആണ്. ഫോസ്‌ഫേറ്റ് വ്യവസായ മേഖലയിൽ 120 ബില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഫോസ്‌ഫേറ്റ്-3 പദ്ധതി പത്തു വർഷത്തിനുള്ളിൽ സൗദി അറേബ്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഫോസ്‌ഫേറ്റ് ഉൽപാദക രാജ്യമാക്കി മാറ്റും.

ഫോസ്‌ഫേറ്റ്-4, ഫോസ്‌ഫേറ്റ്-5 പദ്ധതികളിൽ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഈ പദ്ധതികൾ പ്രവർത്തനക്ഷമമാകുന്നതോടെ ലോകത്ത് ഫോസ്‌ഫേറ്റ് വളങ്ങൾ ഉൽപാദിപ്പിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ മാറും.

ബോക്‌സൈറ്റ്, അലൂമിനിയം മേഖലയിൽ സൗദി അറേബ്യ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. വാഹന, ഇലക്ട്രിക് കാർ വ്യവസായത്തിന് ഇത് സഹായകമാകും. അൽബുഅയ്ഥ ഖനിയിൽ ബോക്‌സൈറ്റ് ഉൽപാദനത്തിന് 40 ബില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. വൈകാതെ പ്രതിവർഷ സ്വർണ ഉൽപാദനം പത്തു ലക്ഷം ഔൺസ് ആയി ഉയർത്താനും ലക്ഷ്യമിടുന്നു.

ചെമ്പ് പര്യവേക്ഷണത്തിനുള്ള നാലു ലൈസൻസുകൾ സമീപ കാലത്ത് ടെണ്ടറുകൾ വിളിച്ച് നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ പത്താമത്തെ ചെമ്പ്, അലൂമിനിയം ഉൽപാദക രാജ്യമായി മാറാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി ഖാലിദ് അൽമുദൈഫിർ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക