ദുബൈ: മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഓഫറുമായി ഒരു എയര്‍ലൈന്‍. അടുത്ത വര്‍ഷം അവസാനം ദുബൈയില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുകയാണോ എങ്കില്‍ നിങ്ങള്‍ക്കിത് മികച്ച അവസരം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ എട്ട് ദിര്‍ഹം (181 രൂപ) ചെലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഫിലിപ്പീന്‍സ് ബജറ്റ് കാരിയറായ സെബു പസഫിക് ആണ് ഉത്സവ സീസണില്‍ പുതിയ ഓഫര്‍ നല്‍കുന്നത്. ഡിസംബറിലെ 12.12 സെയിലിന്റെ ഭാഗമായാണ് ദുബൈ-മനില വിമാനത്തില്‍ എട്ട് ദിര്‍ഹം അടിസ്ഥാന നിരക്കില്‍ ടിക്കറ്റ് കിട്ടുക. 2024 ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 30 വരെ ഷെഡ്യൂള്‍ ചെയ്യുന്ന യാത്രകള്‍ക്കാണ് നിരക്കിളവ്.
അതേസമയം അടിസ്ഥാന നിരക്കില്‍ നികുതികളും അഡ്മിന്‍ ഫീസും സര്‍ചാര്‍ജുകളും ഉള്‍പ്പെടുന്നില്ല. ഇളവ് നിരക്കുകള്‍ പരിമിതവും റീഫണ്ട് ചെയ്യാനാകാത്തതുമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക