വീൽചെയറിൽ ഇരുന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ദമ്പതികള്‍

0
1368

വീൽചെയറിൽ ഇരുന്ന് ചൈനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ദമ്പതികള്‍. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ നിംഗ്‌ബോയിൽ നിന്നുള്ള ഷു യുജിയും ഫാൻ സിയാവോയും ആണ് ലോകത്തിന് മുഴുവൻ പ്രചോദനമായ ആ മാതൃകയായ ദമ്പതികൾ. കൈകാലുകളുടെ വൈകല്യ മൂലം വീൽചെയറിന്‍റെ സഹായത്തോടെയാണ് ഇവർ ഇരുവരും തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

മൂന്ന് വർഷം മുമ്പ് നടന്ന ഇവരുടെ വീൽചെയർ കല്യാണം, സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ അൻഹുയിയിലെ ഹുവാങ്ഷാൻ പർവതനിരയുടെ നിറുകയില്‍ കയറിക്കൊണ്ടാണ് ഇപ്പോൾ ഈ ദമ്പതികള്‍ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.  ഹുവാങ്ഷാൻ (Huangshan) എന്ന ചൈനീസ് വാക്കിന് മഞ്ഞ പര്‍വ്വതം (Yellow Mountain) എന്നാണ് അര്‍ത്ഥം.

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റും ചൈനയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിലൊന്നുമാണ് ഹുവാങ്ഷാൻ പർവതനിര. ഈ നേട്ടം നിരവധി ആളുകൾക്ക് പ്രചോദനകരമാകുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ഷു യുജിയും ഫാൻ സിയാവോയും പറഞ്ഞു.