ദമാം: കിഴക്കൻ സഊദിയിൽ മത്സ്യ ബന്ധന ബോട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരണപെട്ടു. തമിഴ്നാട് മൈലാടുതുറൈ സ്വദേശി അഞ്ചപ്പൻ ആണ് മരണപ്പെട്ടത്. അറുപത്തിയൊന്നു വയസായിരുന്നു. കിഴക്കൻ സഊദിയിലെ ജുബൈലിനു സമീപം മുനീഫയിൽ വെച്ചാണ് കഴിഞ്ഞ ദിവസം രാവിലെ മത്സ്യ ബന്ധന ബോട്ട് മറിഞ്ഞത്.
മൃതദേഹം അൽ നാരിയ ജനറൽ ഹോസ്പിറ്റലിൽ സൂഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനാണ് തീരുമാനം. ഇതിനായി നിയമനടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി അൽ നാരിയ കെഎംസിസി പ്രസിഡണ്ട് അൻസാരി മന്നമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക