പ്രവാസി കൂട്ടായ്മ വിദ്യാർഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു

0
444

താനൂർ: പുതിയ കടപ്പുറം കേന്ദ്രീകരിച്ച് സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പുതിയ കടപ്പുറം പ്രവാസി കൂട്ടായ്മ പ്രഗത്ഭ വിദ്യാർഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. താനൂർ ഉപജില്ലാ കലോത്സവത്തിൽ പുതിയ കടപ്പുറം ജിഎം എൽപി സ്കൂളിൽ നിന്ന് എ ഗ്രേഡ് നേടിയ എട്ടു വിദ്യാർത്ഥികൾക്കും, ഫ്ലവേഴ്സ് ടിവി യിലെ ജനപ്രിയ പ്രോഗ്രാമായ കോമഡി ഉത്സവത്തിൽ പങ്കെടുത്ത് ജനശ്രദ്ധ നേടിയ പൂവി കെപി എന്ന വിദ്യാർത്ഥിക്കും, നിറമരുതൂർ പഞ്ചായത്ത് കേരളോത്സവത്തിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് ഷാമിൽ എന്ന വിദ്യാർത്ഥിക്കുമാണ് മൊമെന്റോ നൽകി ആദരിച്ചത്.

പുതിയ കടപ്പുറം GMLP സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രവാസി കൂട്ടായ്മ ഭാരവാഹികളായ കെ.പി റാഫി, കെപി സൈതലവി, എം നാസിം, പി.കെ മൻസൂർ, കെ.പി ഹംസാവ എന്നിവർ സംസാരിച്ചു. അധ്യാപകൻ ലിജേഷ് മാഷ് നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക