ജിദ്ദ: എസ്. ഐ. സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ജിദ്ദ ഷറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഫഖ്രുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തളി, എസ്. ഐ. സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ക്ക് കലണ്ടര്‍ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി സല്‍മാന്‍ ദാരിമി, അബൂബക്കര്‍ ദാരിമി ആലമ്പാടി, ഉസ്മാന്‍ എടത്തില്‍, മുജീബ് റഹ്മാനി മൊറയൂർ, നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, ജാബിര്‍ നാദാപുരം, റഫീഖ് കൂളത്ത്, ദില്‍ഷാദ് തലാപ്പില്‍ തുടങ്ങിയവരും പങ്കെടുത്തു. യോഗത്തില്‍ എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷനായിരുന്നു. സല്‍മാന്‍ ദാരിമി സ്വാഗതവും ഉസ്മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക