പാനിപ്പൂരി വിറ്റാൽ ഒരു ദിവസം എത്ര കിട്ടും? യുവാവിന്റെ മറുപടി കേട്ട് ഞെട്ടി !!

0
6543

ഒരു പാനിപ്പൂരി കച്ചവടക്കാരന്റെ ഒരു ദിവസത്തെ വരുമാനമാണ് ഇപ്പോൾ വൈറലാവുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയിലാണ് പാനിപ്പൂരി വിൽക്കുന്ന യുവാവ് തനിക്ക് ഒരുദിവസം കിട്ടുന്ന പൈസയുടെ കണക്ക് പറയുന്നത് കാണാനാവുന്നത്. vijay_vox_andcollege_arena_ എന്ന യൂസറാണ് വീഡിയോ ഷെയർ‌ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ പാനിപ്പൂരി വിൽക്കുന്ന യുവാവിനോട് എത്ര രൂപ ഇതിൽ നിന്നും കിട്ടും എന്ന് ചോദിക്കുന്നത് കേൾക്കാം. യുവാവ് വളരെ കാഷ്വലായി തനിക്ക് 2500 രൂപ കിട്ടും എന്ന് പറയുന്നു. ഇത് കേട്ട് വീഡിയോ എടുക്കുന്നയാൾ അന്തംവിട്ടു എന്ന് തോന്നുന്നു. ‘ദിവസം?’ എന്ന് അയാൾ തിരിച്ച് ചോദിക്കുന്നുണ്ട്. അതേ എന്ന് യുവാവ് മറുപടിയും നൽകുന്നു. 

അഞ്ച് ദിവസം മുമ്പാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 1,537,328 പേർ ഇതുവരെ പോസ്റ്റ് ലൈക്ക് ചെയ്ത് കഴിഞ്ഞു. പലരും തങ്ങൾക്ക് മാസം മുഴുവനും ജോലിക്ക് പോയിട്ടും വളരെ ചെറിയ വരുമാനം മാത്രമേ കിട്ടുന്നുള്ളൂ എന്ന് ആവലാതി പറഞ്ഞപ്പോൾ ജോലിയില്ലാത്തവർ പാനിപ്പൂരി വിൽക്കാൻ പോയാലോ എന്ന ഐഡിയയും പങ്കുവച്ചു.