ജുബൈൽ ഫാൽക്കൻസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

0
832

ദമാം: ജുബൈൽ ഫാൽകൺസ് ബാഡ്മിന്റൺ ക്ലബിന്റെ രണ്ടാം വാർഷികത്തോടു അനുബന്ധിച്ചു നടന്ന ടൂർണമെന്റ് ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ജുബൈൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു. ഒന്നാം സ്‌ഥാനം മിഥുൻ, ജിമ്മി. രണ്ടാം സ്‌ഥാനം ഗിൾറോയ് (ഷെറി), ആനന്ദ്, മൂന്നാം സ്‌ഥാനം ഹാരിയ്സൺ മൊറിസ്, ഫൈസൽ ടീം കരസ്‌ഥമാക്കി.

ജുബൈൽ ഫാൽക്കൻസ് ടൂർണമെന്റ് കൺവീനർ അനിൽ പാപ്പച്ചൻ, വിനോദ് ഗോപിനാഥ്‌ നായർ (Eram group ) എന്നിവർ ഒന്നാം സമ്മാനർഹർക്കും കോൺഫിഡന്റ് അറേബ്യ ഷെമീസ് രണ്ടാം സമ്മാനവും ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ മൂന്നാം സമ്മാനർഹർക്കും ട്രോഫികൾ സമ്മാനിച്ചു.



പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ടീം മെമ്പർ കൂടിയായ ഗിൽറോയിക്ക് മോമെന്റോ വിനോദ് നൽകി ആദരിച്ചു. ടീം അംഗങ്ങൾ ആശംസകൾ അറിയിച്ചു. കൺവീനർ അനിൽ പാപ്പച്ചൻ, മനു പൗലോസ്, വിനോദ്, മനോജ്‌, ഫൈസൽ, ഷമീസ്, തിയൊഡർ എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക