ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട് യുവാവ് ജീനൊടുക്കിയ നിലയിൽ

0
2548

കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ നിലയിൽ. ആലുവ യു.സി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മല്‍ (28) ആണ് മരിച്ചത്.

മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് അജ്മൽ ഇന്‍സ്റ്റാഗ്രാമിൽ തന്റെ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് ഇട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6:30- ഓടെയായിരുന്നു സംഭവം. അജ്മലിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട വീട്ടുകാര്‍ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അജ്മൽ ദുബായില്‍ ആയിരുന്നുവെന്നും അവിടെ നല്ലജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തൂങ്ങി മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ അജ്മൽ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് ഇട്ടിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)