പിടിച്ചുവെച്ച സ്‌പൈസ് ജെറ്റ് വിമാനം വിട്ടുനല്‍കാന്‍ ഉത്തരവിട്ട് ദുബൈ കോടതി

0
2045

ദുബൈ: ഒക്ടോബര്‍ അവസാനം
ദുബൈയില്‍ പിടിച്ചുവെച്ച സ്‌പൈസ് ജെറ്റ് വിമാനം വിട്ടുനല്‍കാന്‍ ഉത്തരവിട്ട് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി.

ഡിസംബര്‍ ഏഴിന് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ നടന്ന ഹിയറിങ്ങില്‍ സ്‌പൈസ്‌ജെറ്റിന് അനുകൂലമായി ഉത്തരവുണ്ടായെന്ന് സ്‌പൈസ്‌ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സ്‌പൈസ്‌ജെറ്റിന് ഉണ്ടായ നഷ്ടം അന്വേഷിക്കാനും ജഡ്ജി നിര്‍ദ്ദേശം നല്‍കി.

സ്‌പൈസ്‌ജെറ്റിന്റെ നിയമപരമായ ചെലവുകള്‍ നല്‍കാനും കോടതി ഉത്തരവിട്ടതായി എയര്‍ലൈന്‍ അറിയിച്ചു. ഇന്ത്യന്‍ രജിസ്‌ട്രേഷനുള്ള വിമാനത്തില്‍ സ്ഥാപിച്ച എഞ്ചിനുകളുമായി ബന്ധപ്പെട്ട് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായാണ് വിമാനം ദുബൈ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ പിടിച്ചുവെച്ചത്.