തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

0
1657

ചെന്നൈ: പ്രളയക്കെടുതികൾ അനുഭവിക്കുന്ന തമിഴ്നാട്ടിലും കർണാടകത്തിലും നേരിയ ഭൂചലം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്നാട്ടിൽ ദുരിതം തുടരുകയാണ്.

തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ഭൂചലനത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്. ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രളയത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന ആശങ്കയാണ് ജനങ്ങൾ പങ്കുവെക്കുന്നത്. മഴക്ക് ശമനമുണ്ടായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് പൂർണമായും ഒഴിഞ്ഞുപോകാത്തതിനാൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.